Header

ബി ജെ പി ഹര്‍ത്താല്‍ ഗുരുവായൂരില്‍ ഭക്തരെ വലച്ചു

ഗുരുവായൂര്‍ : ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഗുരുവായൂരില്‍പൂര്‍ണ്ണം. ഹര്‍ത്താലായിരുന്നിട്ടും ക്ഷേത്രത്തില്‍ വന്‍ തിരക്കനുഭവപ്പെട്ടു. ഇന്നലെ 5 വിവാഹങ്ങള്‍ ക്ഷേത്ര സന്നിധിയില്‍ നടന്നു. വിവാഹ രജിസ്ട്രേഷന്‍ നടത്താന്‍ ബി ജെ പി പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. ഗരസഭ ഓഫീസ് രാവിലെ പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചെങ്കിലും ഹര്‍ത്താലാനുകൂലികളെത്തി അടപ്പിച്ചു. ഇതു മൂലം ദൂരെ ദിക്കുകളില്‍ നിന്നടക്കം വിവാഹ രജിസ്‌ട്രേഷനെത്തിയവര്‍ക്ക് മടങ്ങി പോകേണ്ടി വന്നു. ക്ഷേത്രപരിസരത്തെ ചില കടകള്‍ രാവിലെ തുറന്നെങ്കിലും ഹര്‍ത്താലാനുകൂലികളെത്തി അടപ്പിച്ചു. ലോഡ്ജുകളിലും മറ്റും തങ്ങിയിരുന്ന ദൂരെ ദിക്കുകളില്‍ നിന്നുള്ളവര്‍ ഇതു മൂലം ഏറെ ബുദ്ധിമുട്ടി. ക്ഷേത്രത്തിലെ പ്രസാദ ഊട്ടാണ് ഇവര്‍ക്ക് അനുഗ്രഹമായത്. ഏഴായിരത്തോളം ഭക്തരാണ് പ്രസാദ ഊട്ടില്‍ പങ്കെടുത്തത്. ക്രിമിറ്റോറിയത്തിന്റെ പ്രവര്‍ത്തനവും തടസ്സപെട്ടു. മൃതദേഹം ദഹിപ്പിക്കാന്‍ അപേക്ഷ നല്‍കാനെത്തിയവര്‍ക്കും മടങ്ങിപോകേണ്ടി വന്നു.
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെ.എസ്.ആര്‍.ടി.സി പതിവുപോലെ സര്‍വ്വീസ് നടത്തി. ഭൂരിഭാഗം പേരും ട്രെയിന്‍ സര്‍വ്വീസിനെയാണ് ആശ്രയിച്ചത്. നഗരത്തിന്റെ പ്രധാനയിടങ്ങിലെല്ലാം പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിരുന്നു.

thahani steels

Comments are closed.