Header

ബ്ലാങ്ങാട് ബീച്ചില്‍ വേലിയേറ്റം – പാര്‍ക്ക് വെള്ളക്കെട്ടിലായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: തീരദേശത്ത് വേലിയേറ്റം ജനകീയ പാര്‍ക്ക് വെള്ളക്കെട്ടില്‍. തിങ്കളാഴ്ച പുലര്‍ച്ചയാണ് തൊട്ടാപ്പ് ലൈറ്റ് ഹൗസ് പരിസരത്ത് വേലിയേറ്റം ശക്തമായത്. മാസങ്ങള്‍ക്കുമുമ്പ് യുവാക്കള്‍ സംഘടിച്ചു പണിത ജനകീയ പാര്‍ക്ക് വെള്ളക്കെട്ടിലായി.. കടല്‍ വെള്ളം കരയിലേക്ക് അടിച്ചു കയറി കടല്‍ ഭിത്തിക്കു സമീപം താഴ്ന്ന പ്രദേശത്ത് കെട്ടിനില്‍ക്കുകയാണ്. കടല്‍ ഭിത്തിക്കു പടിഞ്ഞാറ് കരവെച്ചഭാഗത്താണ് യുവാക്കള്‍ പാര്‍ക്ക് നിര്‍മിച്ചത്.  കടല്‍ കയറി വെള്ളം കെട്ടി നിന്നതോടെ കടല്‍ തീരത്ത് എത്തിയ വിദ്യാര്‍ത്ഥികള്‍ കുളിച്ചു ആടിപാടി. ഇത് രണ്ടാതവണയാണ് പാര്‍ക്കില്‍ വേലിയേറ്റം ഉണ്ടാവുന്നത്. കടല്‍ ക്ഷോഭവും വേലിയേറ്റവും ഉണ്ടാവാന്‍ സാധ്യതയുള്ള വിവരം കളക്‌ട്രേറ്റില്‍ നിന്നും കഴിഞ്ഞ ദിവസം മുറിയിപ്പ് ലഭിച്ചിരുന്നു. ഈ വിവരം കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് തീരദേശവാസികളെ അറിയിക്കുകയും ചെയ്തിരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതയിലായിരുന്നു. കടലോരത്ത് വെക്കാറുള്ള ചെറുവഞ്ചികള്‍ സുരക്ഷിത മേഖലകളിലേക്കു മാറ്റിയതിനാല്‍ വഞ്ചികള്‍ തകര്‍ന്നും ഒഴികിപ്പോയും സംഭവിക്കാറുള്ള നാശ നഷ്ടങ്ങള്‍ ഉണ്ടായില്ല.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.