മന്ദലംകുന്ന് : ഡ്രാഗണ്‍ കരാട്ടേ ക്ലബ് രക്തദാന സേനക്ക് രൂപം നല്‍കി. മന്ദലാംകുന്ന് കരാട്ടേ ഡോജോയില്‍ വെച്ച് നടന്ന രക്തദാന സേനാ രൂപീകരണവും ഇഫ്താര്‍ സംഗമവും ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. അധ്യപകനും കൌണ്‍സിലറുമായ സുലൈമാന്‍ അസ്ഹരി വിദ്യാര്‍ഥികളുമായി സംവദിച്ചു. ഡ്രാഗണ്‍ കരാട്ടേ ക്ലബ് പ്രസിഡണ്ട് മുഹമ്മദ്‌ സാലിഹ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ കുമാരി ആയിഷ, ചാവക്കാട് ഓണ്‍ലൈന്‍ എഡിറ്റര്‍ എം വി ഷക്കീല്‍, ടി പി റസാഖ്, അംജത്ഖാന്‍, ജയേഷ് കോഴിക്കോട്, കെ കെ കാദര്‍, ഹൈദരാലി, സത്താര്‍ തുടങ്ങിയവര്‍ സംസാരിച്ചു.