ചാവക്കാട് : സന്ദർശകർ ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാൻ കൂടിയിരിക്കുന്ന സ്ഥലങ്ങളിൽ  മലവിസർജ്ജനം നടത്തുന്നതും പ്ലാസ്റ്റിക് മാലിന്യമുൾപ്പെടെ വലിച്ചെറിയുന്നതും ഇല്ലാതാക്കാൻ മുനിസിപ്പാലിറ്റി അധികൃതർ മുൻകയ്യെടുക്കണമെന്ന് അഡ്വ പവിത്രൻ ആവശ്യപ്പെട്ടു.  കടലും കടൽത്തീരവും വൃത്തിയായി സംരക്ഷിക്കുക എന്ന് സന്ദേശം നൽകി ഭാരതീയ മത്സ്യ പ്രവർത്തക സംഘ് പ്രവർത്തകർ ചാവക്കാട് കടൽത്തീരത്തു നടത്തിയ  മാതൃക ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   ദിനംപ്രതി  നൂറുകണക്കിനാളുകൾ സന്ദർശിക്കുന്ന ചാവക്കാട് ബീച്ചിൽ ശരിയായ മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ ഇല്ലാത്തത് ഖേദകരമാണെന്നും പവിത്രൻ പറഞ്ഞു. ബിഎംപിഎസ് ന്റെ പതിനേഴാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘാടകസമിതി ചെയർമാനാണ് അഡ്വ പവിത്രൻ.
ബിഎംപിഎസ് സംസ്ഥാന പ്രസിഡന്റ്‌  രജനീഷ് ബാബു, വൈസ് പ്രെസിഡന്റുമാരായ കെ ജി  രാധാകൃഷ്ണൻ, എൻ പി  രാധാകൃഷ്ണൻ എന്നിവർ മാതൃകാ ശുചീകരണത്തിന് നേതൃത്വം നൽകി.