ചേറ്റുവ : മുനക്കക്കടവ് അഴിയിൽ മത്സ്യ ബന്ധന ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന ഏഴു തൊഴിലാളികളും നീന്തി രക്ഷപെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. തെങ്ങിൻ കുറ്റിയിൽ ഇടിച്ചാണ് മുങ്ങിയതെന്നു പറയുന്നു. മിഅറാജ് ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് മുങ്ങുന്നത് കണ്ട മറ്റു ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി.