ചാവക്കാട് : നഗരസഭാ ബസ്സ്റ്റാണ്ട് യാര്‍ഡിനുള്ളില്‍ നിര്‍മ്മിച്ച ഫീഡിംഗ് സെന്ററിന്റെ (മുലയൂട്ടല്‍ കേന്ദ്രം) കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴസന്‍ മഞ്ജുഷ സുരേഷ്, നഗരസഭാ സെക്രട്ടറി ഡോ. സിനി ടി എന്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഷീജ പ്രശാന്ത് (സിപിഎം), ബേബി ഫ്രാന്‍സിസ്(കോണ്ഗ്രസ്), ജോയ്സി ടീച്ചര്‍ (കോണ്ഗ്രസ് എം ), സുബൈദ അബ്ദുല്‍ ഗഫൂര്‍(മുസ്ലിം ലീഗ്), പ്രീജ ദേവദാസ്(കുടുംബശ്രീ ചെയര്‍ പേഴ്സന്‍) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഫീഡിംഗ് സെന്‍റര്‍ സ്ഥാപിച്ചത്