Header

ദേശീയ പാതയിലെ കൊള്ള സംഘം വീണ്ടും സജീവമാകുന്നു – മിനിലോറിയില്‍ കയറി പണവും രേഖകളും കവര്‍ന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ദേശീയ പാതയിലെ കൊള്ള സംഘം വീണ്ടും സജീവമാകുന്നു. മിനിലോറിയില്‍ കയറി പണവും രേഖകളും കൊള്ളയടിച്ചു.
ആലുവ കുന്നത്ത്നാട് കിഴക്കമ്പലം അമ്പുനാട് സ്വദേശി നായത്ത് വീട്ടില്‍ അബ്ദുല്‍ ജബാറിന്‍റെ പോക്കറ്റിലെ 2500 രൂപയും ലൈസന്‍സ്, പാന്‍, എ.ടി.എം, തിരിച്ചറയില്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകളാടങ്ങുന്ന പേഴ്സാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ മന്ദലാംകുന്ന് എടയൂരിലാണ് സംഭവം. വാഹനത്തിന്‍്റെ ഉടമയും ഡ്രൈവറുമായ ജബാറും സഹായിയും കാസര്‍ക്കോട് മഞ്ചേശ്വരത്ത് ചരക്കത്തെിച്ച് തിരിച്ചു ആലുവയിലേക്ക് പോകുന്നതിനിടെ റോഡില്‍ നിന്ന് അരികിലേക്ക് കയറ്റിയിട്ട് ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെയാണ് സംഭവമറിയുന്നത്. ഉടനെ വടക്കേക്കാട് സ്റ്റേഷനിലത്തെി പരാതി നല്‍കി. കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ പോക്കറ്റടിച്ചതോടെ ചായകുടിക്കാന്‍ പോലും കാശില്ലാത്ത ആവസ്ഥയിലായി ഇവര്‍. എ.ടി.എം കാര്‍ഡിന്‍്റെ പിന്‍കോഡു് എഴുതിവെച്ച കുറിപ്പും പേഴ്സിലുണ്ടായിരുന്നു.
ദേശീയ പാതയില്‍ ഓടുന്ന ദീര്‍ഘദൂര വാഹനങ്ങളിലെ ജീവനക്കാര്‍ വിശ്രമിക്കാന്‍ നിര്‍ത്തിയിടുമ്പോള്‍ ഇത്തരത്തില്‍ കവര്‍ച്ച നടക്കുന്നത് ഒരു ഇടവേളക്ക് ശേഷം വീണ്ടും സജീവമാകുകയാണ്. അകലാട് പെട്രോള്‍ പമ്പിനു സമീപത്തും മണത്തല പള്ളിക്ക് സമീപത്തും ചാവക്കാട് പുതിയ പാലത്തിനടുത്തും നിര്‍ത്തിയിട്ട് ഉറങ്ങിയ ജീവനക്കാരുടെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത നിരവധി സംഭവം നേരത്തെയുണ്ടായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ആളുകളായതിനാല്‍ പൊലീസ് സ്റ്റേഷനിലത്തെി പരാതി നല്‍കാന്‍ നില്‍ക്കാറില്ല. പരിസരത്തെ വ്യാപാരികളും മറ്റുമാണ് സംഭവം പിന്നീട് അറിയിക്കുന്നത്. എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ പൊലീസ് അലംഭാവം കാണിക്കുകയാണ്. പരാതികളില്ലാത്തതാണ് കാരണമായി ഇവര്‍ പറയുന്നത്. അതേസമയം രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങുന്ന ചിലരാണ് മോഷണത്തിനു പിന്നിലുള്ളതെന്നും ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ട് ലോറികളില്‍ ഉറങ്ങാന്‍ കിടക്കുന്നവരെ മാത്രം ലക്ഷ്യമാക്കിയാണ് ഇവര്‍ കറങ്ങുന്നതെന്നും ചില ഡ്രൈവര്‍മാര്‍ നേരത്തെ തന്നെ സൂചനയും നല്‍കിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.