ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാതയുടെ അതിശോചനീയമായ അവസ്ഥയിൽ പ്രതിഷേധിച്ച് നാളെ നടത്താനിരുന്ന ബസ്സ്‌ തൊഴിലാളി പണിമുടക്കിനെ തുടർന്ന് പോലീസ് ഇടപെടൽ ഫലം കാണുന്നു. ഇന്ന് അഞ്ചുമണിക്ക് ബസ്സ്‌ ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്ന് ചാവക്കാട് പോലീസ് ആർ ടി ഒ, പി ഡബ്ള്യു ഡി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇന്ന് രാത്രി തന്നെ വലിയ കുഴികളെല്ലാം മെറ്റൽ ഇട്ട് നികത്താം എന്ന് ധാരണയായി. എന്നാൽ പണിമുടക്ക് നിർത്തിവെക്കുന്നതിനെ കുറിച്ച് തൊഴിലാളികളുമായി തന്നെ സംസാരിക്കണമെന്ന് ബസ്സ്‌ ഓണേഴ്‌സ് പോലീസിനെ അറിയിച്ചു. ഇന്ന് രാത്രി ഒമ്പതുമണിക്ക് ശേഷം തൊഴിലാളികളുമായി പോലീസ് ചർച്ച നടത്തും.