പുന്നയൂർ: കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സോഷ്യൽ മീഡിയ വിംഗ് കേരളത്തലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് സൈക്കിൾ നൽകുന്ന “ബൈ സൈക്കിൾ ചലഞ്ച്” എന്ന പദ്ധതിയുടെ ഗുരുവായൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം മന്ദലംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ സോഷ്യൽ മീഡിയ ജില്ല ചെയർമാൻ ജോസ് വെള്ളൂർ നിർവ്വഹിച്ചു. പി കെ ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. എം വി ഹൈദരലി മുഖ്യ അതിഥിയായി. എൻ എം കെ നബിൽ, പി ടി എ  പ്രസിഡന്റ് വി സമീർ, പി കെ സൈനുദ്ധീൻ ഫലാഹി, കെ കെ അബ്ദുൾ കാദർ, സി വി സുരേന്ദ്രൻ, ആർ  വി മുഹമ്മദുണി, കയ്യാലയിൽ മുഹമ്മദാലി, സലിൽ അറക്കൽ, ശ്രീധരൻ മാക്കാലി, അസീസ് മന്ദലാം കന്ന്, പി എ നസീർ, പി കെ ബുഷറ എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക പി ടി ശാന്ത സ്വാഗതവും ഇ പി ഷിബു മാസ്റ്റർ നന്ദിയും പറഞ്ഞു