ചാവക്കാട് : ചാവക്കാട് പൊന്നാനി ദേശീയപാത ടിപ്പുസുല്‍ത്താന്‍ റോഡില്‍ അയിനിപ്പുള്ളി റേഷന്‍ കടക്ക് സമീപം വാഗണര്‍ കാറും ട്രാവലറും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു ഏഴു പേര്‍ക്ക് പരിക്കേറ്റു. തിരൂര്‍ എടരിക്കോട് സ്വദേശികളായ പുത്തന്‍ പീടിയേക്കല്‍ അബ്ദുറഹ്മാന്‍ (58), മകന്‍ ഷാഫി(26) എന്നിവരാണ് മരിച്ചത്. മൃതദേഹം രാജാ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റവരെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ച അബ്ദുറഹ്മാന്‍റെ ഭാര്യ റുഖിയ(48), മകള്‍ ജുവൈരിയ(19), മരുമകളും ഷാഫിയുടെ ഭാര്യയുമായ ഫൈറൂന്നിസ(20), മറ്റൊരു മകന്‍റെ ഭാര്യ ഫര്‍സാന (22),  സഹോദരന്റെ മകള്‍ ഫരീദ, ഫര്‍സാനയുടെ മകന്‍ മുഹമ്മദ്‌ തസ്നി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാതി പത്തുമണിയോടെയാണ് അപകടം. ഏറണാകുളത്ത് നിന്നും എടരിക്കോട്ടേക്ക് പോവുകയായിരുന്നു അബ്ദുറഹ്മാനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍  പഞ്ചവടിയില്‍ നിന്നും ചാവക്കാട്ടെക്ക് പോവുകയായിരുന്ന ട്രാവലറുമായാണ് കൂട്ടിയിടിച്ചത്. അപകടവിവിരമറിഞ്ഞെത്തിയ നാട്ടുകാര്‍ കാര്‍ വെട്ടിപ്പൊളിച്ചാണ്  യാത്രക്കാരെ പുറത്തെടുത്തത്.