ചാവക്കാട് : മണത്തല ബി ബി എ എല്‍ പി സ്കൂള്‍ വാര്‍ഷികം ചാവക്കാട് നഗരസഭ  വിദ്യഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി  ചെയര്‍മാന്‍ എ സി ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍  മഞ്ജുള ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്‍റ്  എം ബി അഷ്റഫിനെയും  ഒളപ്പമണ്ണ  ബാലസാഹിത്യ അവാര്‍ഡ് നേടിയ  റാഫി നീലങ്കാവില്‍ മാഷിനേയും ആദരിച്ചു. പ്രധാനാദ്ധ്യാപിക സിമി  കെ ഒ, സ്കൂള്‍  മാനേജര്‍  ഇന്‍ ചാര്‍ജ്  വി ബി അഷ്റഫ്,  ഒ എസ്എ  വൈസ് പ്രസിഡന്‍റ്  മുഹമ്മദ്  റെഫീക്ക്, ഹെല്‍ന ലോറന്‍സ്, ജൂഡി  ഇഗ്നീഷ്യസ് എന്നിവര്‍ പ്രസംഗിച്ചു.