ചാവക്കാട് : സമ്പൂർണ്ണ പാർപ്പിട നേട്ടം,  ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവ  ലക്ഷ്യമിട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് 2019-20 ബഡ്ജറ്റ്.  192837612 രൂപയുടെ പ്രതീക്ഷിത വരവും,  190656431 രൂപയുടെ ചിലവും പ്രതീക്ഷിക്കുന്ന സമഗ്ര ബഡ്ജറ്റാണ് അവതരിപ്പിച്ചത്.
വൈസ് പ്രസിഡന്റ് ധന്യ ഗിരീഷ് അവതരിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് എം എ അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി മുഷ്താഖലി, എം വി ഹൈദരാലി,   ഉമ്മർ മുക്കണ്ടത്, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ബഷീർ,   വടക്കേകാട് പഞ്ചായത്ത്‌ പ്രസിഡന്റ് മറിയം മുസ്തഫ,  പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷ്‌റ ശംസുദ്ധീൻ,  ആലതയിൽ മൂസ,  ചാവക്കാട് ബി ഡി ഒ. കെ എം വിനീത് എന്നിവർ സംസാരിച്ചു.