ചാവക്കാട് : ചാവക്കാട് സൈക്കിൾ ക്ലബ്ബ് ലോഗോ പ്രകാശനവും ജേഴ്‌സി വിതരണവും നടത്തി.  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ജില്ലാ സൈക്കിൾ മീറ്റിൽ വെച്ചായിരുന്നു ചടങ്ങ്.  ചാവക്കാട് ബീച്ച് പാർക്കിൽ നടന്ന സൈക്കിൾ മീറ്റ് നഗരസഭാ ചെയർമാൻ എൻ കെ അക്ബർ ഉദ്ഘാടനം ചെയ്തു.
ജില്ലാ മീറ്റിന്റെ ഭാഗമായി ചാവക്കാട് നഗരസഭാ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച സൈക്കിൾ റാലി ചാവക്കാട് എസ് കെ ജി ജയപ്രദീപ്‌ ഫ്‌ളാഗ് ഓഫ് ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ സി ആനന്ദൻ ലോഗോ പ്രകാശനം നിർവഹിച്ചു.
അബ്ദുൽ കലാം അധ്യക്ഷത വഹിച്ചു.   വാർഡ്‌ കൗൺസിലർ കാർത്യായനി ടീച്ചർ,  പി വി ഫിറോസ്,  റോണി പുലിക്കോടൻ എന്നിവർ സംസാരിച്ചു.