ചാവക്കാട് : ജയ്‌പ്പൂരിൽ നടന്ന നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണ്ണവും വെള്ളിയും നേടി ചാവക്കാട് സ്വദേശി. ചാവക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൈൻസ് അക്കാഡമി യുടെ മാനേജിങ് ഡിറക്ടറും, അദ്ധ്യാപകനും ആയ ഷഹ്നാവാസ് ഖലീമുള്ള 110 mtr ഹാർഡിൽസിൽ സ്വർണവും, 400mtr ഹാർഡിൽസിൽ വെള്ളിയും കരസ്ഥമാക്കി മലേഷ്യയിൽ ഈ വർഷം അവസാനം നടക്കുന്ന ഏഷ്യൻ മീറ്റിൽ പങ്കെടുക്കാൻ യോഗ്യത കരസ്ഥമാക്കി.