ചാവക്കാട് : മണത്തല ഗവൺമന്റ്‌ ഹൈ സ്കൂളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ടേം മൂല്യ നിർണ്ണയത്തിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങിയ കുട്ടികൾക്ക്‌ ചാവക്കാട്‌ പ്രവാസി ഫോറം മെറിറ്റ്‌ അവാർഡുകൾ വിതരണം ചെയ്തു. ചടങ്ങിൽ മുൻ പ്രസിഡന്റ്‌ ഡോ: നാസർ,  സി.പി.എഫ്‌ ഭാരവാഹികളും പങ്കെടുത്തു.
2018 എസ്‌ എസ്‌ എൽ സി 100% അവാർഡ്‌ സ്കൂൾ ഹെഡ്മാസ്റ്റർക്കും, സ്പെഷ്യൽ ഓവറോൾ അവാർഡ്‌ രാജു മാസ്റ്റർക്കും സമ്മാനിച്ചു.
വർഷങ്ങളായി സി.പി.എഫ്‌ ഈ ചടങ്ങ്‌ സംഘടിപ്പിച്ചു വരുന്നുണ്ടെന്ന് സംഘടനയുടെ  പ്രസിഡന്റ്‌ ഒ.എസ്‌.എ റഷീദ്‌ പറഞ്ഞു.
ഫൈസൽ.പി.എം (സെക്രട്ടറി),  അനിൽ കുമാർ (ട്രഷറർ), മൻസൂർ (വൈ. പ്രസിഡന്റ്‌), അൻവർ അബ്ദുൽഖാദർ (ജോ. സെക്രട്ടറി), ഹിലാൽ (ജോ. ട്രഷറർ) എന്നിവരാണു പുതിയ ഭാരവാഹികൾ.