ചാവക്കാട് : മേഖലയിൽ ശക്തമായ കാറ്റ്. ഇന്ന് പുലർച്ചെ മുതലാണ് അസാധാരണമായി കാറ്റ് വീശിതുടങ്ങിയത്. പലയിടങ്ങളിലും പരസ്യബോർഡുകളും പന്തലുകളും പൊളിഞ്ഞു വീണു. രാവിലെ ഭാര്യയെ ജോലിസ്ഥലത്തെത്തിച്ച് ബൈക്കിൽ മടങ്ങുന്ന വഴി ഫ്ലെക്സ് ബോർഡ് ദേഹത്ത് വീണ് ചാവക്കാട് നഗരസഭാ ചെയർമാൻ എൻ കെ അക്ബറിനു പരിക്കേറ്റു. കാലിനു പരിക്കേറ്റ ചെയർമാൻ പ്രാഥമിക ശുശ്രൂക്ക് ശേഷം വീട്ടിലേക്ക്‌ തിരിച്ചു.
കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാപിച്ച കൂറ്റൻ ഫ്ലക്സുകൾ പൊളിഞ്ഞു. . ബസ്സ്‌ സ്റ്റാൻഡ് പരിസരത്ത് കാർ വിൽപ്പന ഷോ നടത്തുവാൻ ഒരുക്കിയ പ്ലാസ്റ്റിക്ക് പന്തൽ കാറ്റിൽ പറന്നു പോയി.