ചാവക്കാട് : ചാവക്കാട് നഗരം വെള്ളക്കെട്ടിൽ.
എനാമാവ് റോഡിൽ എം കെ സൂപ്പർമാർക്കറ്റ്, ബസ് സ്റ്റേഷൻ പരിസരങ്ങളിലും  കുന്നംകുളം റോഡിൽ എം ആർ ആർ എം സ്കൂൾ, ടൌൺ മസ്ജിദ് പരിസരത്തുമാണ് വെള്ളക്കെട്ട് കൂടിവരുന്നത്. പരിസരത്തെ കടകളിലേക്ക് വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.