Header

ശ്രീരാമചന്ദ്ര സ്തുതി ഗീതങ്ങളോടെ ചെമ്പൈ സംഗീതോത്സവത്തിന് നാളെ സമാപനം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി നടക്കു ചെമ്പൈ സംഗീതോത്സവത്തിലെ പ്രധാന ആകര്‍ഷണമായ പഞ്ചരത്‌ന കീര്‍ത്തനാലാപനം ദശമി ദിവസമായ നാളെ. രാവിലെ ഒന്‍പത് മുതലാണ് സംഗീതപ്രേമികള്‍ക്ക് അമൃതവര്‍ഷമായി പഞ്ചരത്‌നകീര്‍ത്തന ആലാപനം നടക്കുക. പ്രശസ്തരായ നൂറോളം കലാകാരന്‍മാര്‍ സംഗീതമണ്ഡപ വേദിയില്‍ ഒരു മണിക്കൂര്‍ ഏകതാളത്തില്‍ ഭക്തിയിലലിഞ്ഞ് പാടും. ഈ അസുലഭ നിമിഷങ്ങള്‍ക്ക് സാക്ഷികളാകുവാന്‍ ആയിരങ്ങള്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറയും.
ത്യാഗരാജ സ്വാമികൾ രചിച്ച കീർത്തനങ്ങളിൽ ഏറ്റവും വിശിഷ്ടമായി കണക്കാക്കുന്ന അഞ്ചെണ്ണമാണു് പഞ്ചരത്നകീർത്തനങ്ങൾ അഥവാ പഞ്ചരത്നകൃതികൾ അഥവാ ത്യാഗരാജപഞ്ചരത്നകൃതികൾ എന്നു് അറിയപ്പെടുന്നത്. ത്യാഗരാജ സ്വാമികളുടെ ഇഷ്ടദൈവമായ ശ്രീരാമചന്ദ്രനെ സ്തുതിച്ചു കൊണ്ടുള്ള, അസാധാരണനൈപുണ്യം പ്രകടിപ്പിക്കുന്ന കീർത്തനങ്ങളാണിവ. എല്ലാ കീർത്തനങ്ങളും ആദി താളത്തിലാണു് ക്രമപ്പെടുത്തിയിട്ടുള്ളതു്. ഓരോന്നിലേയും സാഹിത്യത്തിനു് അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത ഭാവങ്ങളിലുള്ള രാഗങ്ങളാണു് ഈ കീർത്തനങ്ങളിൽ തെരഞ്ഞെടുത്തിട്ടുള്ളതു്. പഞ്ചരത്നകൃതികൾക്കായി ഉപയോഗിച്ചിരിക്കുന്ന അഞ്ച് രാഗങ്ങളും ഘനരാഗങ്ങളാണ്. അതു കൊണ്ടു തന്നെ ഈ പഞ്ചരത്നകൃതികളെ ‘ഘനരാഗപഞ്ചരത്നകൃതികൾ’ എന്നു പറയാറുണ്ട്.
ജഗദാനന്ദകാരക ജയ ജാനകി പ്രാണനായകാ (രാഗം: നാട്ട), ദുഡുകു, ഗല, നന്നേ, ദൊരേ, കൊഡുകു, ബ്രോചുരാ എന്തോ (രാഗം: ഗൗള), സാധിംചെനെ ഓ മനസാ (രാഗം: ആരഭി), കനകന രുചിരാ; കനക വസന! നിന്നു (രാഗം: വരാളി), എന്ദരോ മഹാനു ഭാവ-ലു അന്ദരികി വന്ദനമു (രാഗം: ശ്രീ) എന്നീ കീര്‍ത്തനങ്ങളാണ് പഞ്ചരത്‌നമെന്ന പേരില്‍ അറിയപ്പെടുന്നത്. ത്യാഗരാജ ഭാഗവതരുടെ ഈ അഞ്ചു കീര്‍ത്തനങ്ങള്‍ വേദിയിലെ കലാകാരന്മാര്‍ ഒന്നിച്ചാലപിക്കുമ്പോള്‍ സദസ്സും പങ്കു ചേരും. സംഗീതോത്സവത്തില്‍ ഇതു വരെയായി രണ്ടായിരത്തഞ്ഞൂറ് പേര്‍ നാദാര്‍ച്ചന നടത്തി. ഏകാദശി ദിവസമായ ശനിയാഴ്ച രാത്രി ചെമ്പൈയുടെ ഇഷ്ടകീര്‍ത്തനങ്ങള്‍ ആലപിച്ച് മംഗളം പാടുന്നതോടെ 15 ദിസവങ്ങളിലായി നടന്നു വരുന്ന സംഗീതോസവത്തിന് തിരശ്ശീല വീഴും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.