ഗുരുവായൂർ : ചെമ്പൈവേദിയിൽ സംഗീതത്തിന്റെ മായിക ലോകം തീർത്ത് എം ജെ നന്ദിനിയും എം എസ് പരമേശ്വരനും കെ സത്യനാരായണയും. ആദ്യത്തെ കച്ചേരിയിൽ നേരത്തെ നിശ്ചയിച്ചിരുന്ന സംഗീതജ്ഞക്ക് പകരമായെത്തിയ നന്ദിനി കൃഷ്ണ സ്തുതികളാൽ സദസ്സിനെ ആനന്ദപുളകിതരാക്കി. കച്ചേരിയിൽ കൃഷ്ണസ്തുതികളും പരമ്പരാഗത കർണ്ണാടിക് കീർത്തനങ്ങളും നിറഞ്ഞുനിന്നു. കോടമ്പള്ളി ഗോപകുമാർ വയലിനും ഡോ.ജി ബാബു മൃദംഗത്തിലും ആറ്റിങ്ങൽ മധു(ഘടം) എന്നിവര്‍ നന്ദിനിക്ക് പക്കമേളമൊരുക്കി. എം എസ് പരമേശ്വരൻ അവതരിപ്പിച്ച കച്ചേരിയും വേറിട്ട സംഗീത പ്രയോഗത്താൽ അനുഭൂതിദായകമായി. വയല രാജേന്ദ്രൻ വയലിനും സനോജ് മൃദംഗത്തിലും എണ്ണക്കാട് മഹേസ്വരൻ(ഘടം), പരമേശ്വരന്‍ (ഖഞ്ചിറ) പക്കമേളമൊരുക്കി.
കെ സത്യനാരായണ അവതരിപ്പിച്ച കീബോർഡ് കച്ചേറി ഉപകരണ സംഗീതത്തിന്റെ മാസ്മരീക പര്യേഗത്താൽ ആനന്ദഭരിതമാക്കി. രാഘവേന്ദ്ര റാവു (വയലിൻ), അക്ഷയ് ആനന്ദ്(മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത് (ഘടം) എന്നിവർ പക്കമേളമൊരുക്കി.

ഫോട്ടോ : ചെമ്പൈ സംഗിതോത്സവവേദിയിൽ എം ജെ നന്ദിനി കച്ചേരി അവതരിപ്പിക്കുന്നു
ചെമ്പൈവേദിയിൽ നാളെ (2018 നവംബർ 7 )

ഗുരുവായൂർ:ചെമ്പൈ സംഗീതോത്സവത്തിലെ പ്രത്യേക കച്ചേരിയിൽ ബുധനാഴ്ച വൈകീട്ട് ആറിന് അർച്ഛന, ആരതി സിസ്റ്റേഴ്സ് അവതരപ്പിക്കുന്ന വായപ്പാട്ട്.  ഏഴിന് അക്ഷയ് പത്മനാഭന്റെ വായ്പ്പാട്ട്.  8ന് ഷിമോഖ കുമാര സ്വാമിയുടെ സാക്സോഫോൺ കച്ചേരി