ഗുരുവായൂര്‍ : നിര്‍മാതാവ് സുരേഷ് കുമാര്‍ നടി മേനക ദമ്പതികളുടെ മകള്‍ രേവതി ഗുരുവായൂര്‍ ക്ഷേത്രസന്നിധിയില്‍ വിവാഹിതയായി. ചെന്നൈ നോര്‍ത്ത് കോരത്തൂര്‍ ടി.വി.എസ് നഗര്‍ സ്വപ്‌നം നിവാസില്‍ പി മോഹന്‍ നായര്‍ ജലജ മോന്‍ ദമ്പതികളുടെ മകന്‍ നിഥിന്‍ മോഹന്‍ ആണ് വരന്‍. ക്ഷേത്രസിധിയില്‍ രാവിലെ ഏഴരയോടെയായിരുന്നു താലികെട്ട്. തുടര്‍ന്ന്  കിഴക്കേനടയിലെ സ്വകാര്യ ആഡംബര ഹോട്ടലില്‍ നട വിവാഹ സല്‍ക്കാരത്തില്‍ രാഷ്ടീയ സാംസ്‌കാരിക സിനിമാ രംഗത്തെ ഒട്ടേറെ  പ്രമുഖര്‍ സാന്നിധ്യം അറിയിച്ചു. താരങ്ങളായ മമ്മുട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എം.പി, ശങ്കര്‍ എന്നിവര്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു. നടീ നടന്മാരായ ദിലീപ്, ഇസെന്റ് എം.പി, ഇടവേള ബാബു, കുഞ്ചന്‍, മണിയന്‍പിള്ള രാജു, വിനുമോഹന്‍, രജത് മേനോന്‍, സുരേഷ് കൃഷ്ണ, ലാല്‍, കെ.പി.എ.സി ലളിത, കവിയൂര്‍ പൊമ്മ, രോഹിണി, ജലജ, അംബിക, ജയാരാജ് വാര്യര്‍, ജനാര്‍ദ്ധനന്‍, രാമു, സാദിഖ്, സന്തോഷ് സംവിധായകരായ കമല്‍, ജോഷി, പ്രിയദര്‍ശന്‍, മോഹനന്‍, പി ചന്ദ്രകുമാര്‍, അമ്പിളി, മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍, കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, പത്മജ വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.