യു മുഹമ്മദാലി

യു മുഹമ്മദാലി

ചാവക്കാട്: മാധ്യമം ദിനപ്രതം ആദ്യകാല ഏജന്റും, തിരുവത്ര-ചാവക്കാട്‌ മേഘലയിലെ അറിയപ്പെടുന്ന സാമൂഹ്യ സാസ്‌കാരിക പ്രവത്തകനുമായ യു. മുഹമ്മദാലി (ജവാൻ) യുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു.

കീറാമൻകുന്ന്‌ മഹല്ല്‌ പ്രസിഡണ്ട്‌ വി.സിദ്ധീഖ്‌ ഹാജിയുടെ അദ്ധ്യക്ഷതയിൽ തിരുവത്ര സെന്‍ററിൽ ചേർന്ന അനുശോചനയേഗത്തിൽ മാധ്യമം മുൻ സബ്‌ എഡിറ്റർ ഡോ: ടി.വി മുഹമ്മദാലി, ചാവക്കാട്‌ മണ്ഡലം കോണ്‍ഗ്രസ്സ്‌ പ്രസിഡണ്ട്‌ കെ.വി.ഷാനവാസ്‌, ടി.എം. ദിലീപ്‌ (സി.പി.എം, തിരുവത്ര ബ്രാഞ്ച്‌ സെക്രട്ടറി), ഐ. മുഹമ്മദാലി (ജമാഅത്തെ ഇസ്‌ലാമി, എടക്കഴിയൂർ യൂണിറ്റ്‌ പ്രസിഡണ്ട്‌), സി.കെ. ഹക്കീം ഇമ്പാർക്ക്‌ (കണ്‍സോൾ ചാരിറ്റബിൾ ടസ്‌റ്റ്‌), കെ.വി. അഷറഫ്‌ ഹാജി, എ.വി. അബ്‌ദുല്‍ റസാഖ്‌, ആർ.ടി. അബ്‌ദുൾ ഗഫൂർ, എം.എ. ജനാർദ്ദനൻ, കെ. കുഞ്ഞിമുഹമ്മദ്‌, കെ.ആർ. ആനന്ദൻ, ആചാരി തിരുവത്ര എന്നിവർ സംസാരിച്ചു.