ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും, നാഷണൽഹുദാ ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ മുസ്തഫ വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.
കൺസോൾ പ്രസിഡന്റ്‌ എം. കെ. നൗഷാദ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം പറഞ്ഞു.
കൺസോൾ ട്രസ്റ്റ്‌ അംഗങ്ങളായ കെ. ശംസുദ്ധീൻ, പി. പി. അബ്ദുൽ സലാം, സി. എം. ജനീഷ്, സി. കെ. ഹക്കിം ഇമ്പാർക്ക്, അബ്ദുൽ ലത്തീഫ് അമ്മേങ്ങര, പി. എം. അബ്ദുൽ ഹബീബ്, കാസിം പൊന്നറ, കൺസോൾ വിദേശ ചാപ്റ്റർ പ്രതിനിധികളായ, എസ്.കെ. ഷാഹു, എ.പി. ഉമ്മർ, ഫിറോസ്, ഉമ്മർ കുഞ്ഞി, എ.പി.അൻവർ, സുക്കൂൻ വനിതാ കൂട്ടായ്മ ഭാരവാഹികളായ ഷൈനി വാഹിദ്, ഷെമി മൊയ്‌നു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
കൺസോൾ ട്രെഷറർ പി.വി. അബ്ദു മാഷ് നന്ദി പറഞ്ഞു.