ഗുരുവായൂർ: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും ഗുരുവായൂർ മേഴ്സി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ നാടൻ ഭക്ഷണ പാചക പരിശീലന പരിപാടി സംഘടിപ്പിച്ചു.
ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ പ്രൊ പി കെ ശാന്തകുമാരി ഉൽഘാടനം നിർവ്വഹിച്ചു.
മേഴ്സി കോളേജ് പ്രിൻസിപ്പൽ സി ടി വിനോദ് അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെ കോർഡിനേറ്റർമാരായ ശ്രീരാഗ് കൊട്ടാരപ്പാട്ട്, നവീൻ എം ആര്‍, അധ്യാപകരായ റോഷ്ണി വിനോദ്, നിവേദിത, ഷഹീറ എന്നിവർ സംസാരിച്ചു.