Header

തീരദേശറോഡുകള്‍ തകര്‍ന്നു : ഇരുനൂറിലധകം തെങ്ങുകള്‍ കടപുഴകി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

അണ്ടത്തോട് : അണ്ടത്തോട് മേഖലയിൽ രൂക്ഷമായ കടലേറ്റത്തിൽ നൂറുമീറ്ററോളം അകലത്തിൽ തിരമാലയടിച്ച് കയറി കര വിഴുങ്ങി.
തങ്ങള്‍പടിയില്‍ ബീച്ച്റോഡ് തകർന്നു. ഇരുനൂറിലേറെ തെങ്ങുകള്‍ കടപുഴകി.
പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, പെരിയമ്പലം പ്രദേശങ്ങൾ കൂടാതെ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടുൾപ്പടെ മേഖലയിലെ പ്രധാന ജനവാസകേന്ദ്രങ്ങിളിലേക്കും കടല്‍ കയറി. ദിവസങ്ങളായി ആഞ്ഞടിക്കുന്ന ശക്തമായ കാറ്റും മഴയും കണ്ട് തീര വാസികള്‍ ആശങ്കയിലാണ്.
തങ്ങള്‍പ്പടി മുതല്‍ പെരിയമ്പലം വരെയുള്ള മേഖലയിൽ കടലേറ്റം രൂക്ഷമാണ്. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ വടക്ക് ഭാഗത്തേക്ക് കടല്‍ ഭിത്തിയുള്ളതാണ് ഭിത്തിയില്ലാത്ത തെക്കൻ ഭാഗത്ത് കടൽ ശക്തമാകാൻ കാരണം എന്നാണു നാട്ടുകാര്‍ പറയുന്നത്. തിരമാലയിടിച്ച് മണ്ണിളകിയാണ് തെങ്ങുകൾ കടപുഴകി വീഴുന്നത്. കരയിലെ മണെലെടുത്ത് ബാക്കി ഭാഗത്ത് വലിയ മണ്‍തിട്ടകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശക്തമായ തിരതത്തള്ളലിൽ ഉയരമുള്ള മണൽ തിട്ടിയും കടന്നാണ് കടലെത്തുന്നത്. ഇതാദ്യമായാണ് ഇത്രയും ദൂരം കടല്‍ കരയെടുക്കുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു.

ഫോട്ടോ : അണ്ടത്തോട് തങ്ങള്‍പ്പടി ബീച്ചിൽ കടൽ അടിച്ചുകയറി ബീച്ച്  റോഡ് തകര്‍ന്ന നിലയില്‍ 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.