പുന്നയൂർക്കുളത്ത് ആത്മഹത്യ ചെയ്ത ദമ്പതികൾ (ഹരീഷ് 23, അബിത 20)

പുന്നയൂർക്കുളത്ത് ആത്മഹത്യ ചെയ്ത ദമ്പതികൾ (ഹരീഷ് 23, അബിത 20)

പുന്നയൂർക്കുളം: പുഴിക്കളയിൽ യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പൂഴിക്കള പുന്നൂക്കാവ് റോഡില്‍ പാടു വീട്ടില്‍ പരേതനായ വേലായുധൻറെ മകന്‍ ഹരീഷ് (23), ഭാര്യ കൈപ്പമംഗലം പേരത്ത് ആനന്ദന്റെ മകള്‍ അബിത (20) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇന്ന് (ശനിയാഴ്ച്ച) രാവിലെ എട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് ഹരീഷും അബിതയും വിവാഹിതരായത്. ഇവർക്ക് കുട്ടികളില്ല.
കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്‍, ചാവക്കാട് തഹസില്‍ദാര്‍ കെ.വി.ആബ്രോസ്, സയൻറിഫിക് ഓഫിസര്‍ വി.അനി എന്നിവര്‍ എത്തിയാണ് മൃതദേഹങ്ങള്‍ മാറ്റിയത്. ഹരീഷിന്റെ സംസ്‌കാരം പൂഴിക്കളയിലെ വീട്ടിലും അബിതയുടെ സംസ്‌കാരം കൈപ്പമംഗലത്തെ വീട്ടിലും ഞായറാഴ്ച്ച നടക്കും.