Header

പി.എ.മാധവന്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നു – സി.പി.എം

ഗുരുവായൂര്‍: റെയില്‍വെ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡണ്ട് പി.എ.മാധവന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവുമാണെന്ന് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നഗരസഭ ഭരണത്തിനെതിരെ കോണ്‍ഗ്രസ്സ് നഗരസഭ കമ്മിറ്റി തിങ്കളാഴ്ച നടത്തിയ സായാഹ്ന ധര്‍ണ്ണയില്‍ ഡി.സി.സി പ്രസിഡന്റ് നടത്തിയ പരാമര്‍ശമാണ് വാര്‍ത്താകുറിപ്പിനാധാരം. മേല്‍പ്പാല നിര്‍മ്മാണത്തിന് 25 കോടി മാറ്റി വെച്ചത്  ഡോ:തോമസ്സ് ഐസക്ക് അവതരിപ്പിച്ച ബഡ്ജറ്റില്‍ മാത്രമാണ്. ബഡ്ജറ്റ് പ്രസംഗത്തിന്റെ കോപ്പി ആര്‍ക്കും ലഭ്യമാണിരിക്കെ പി.എ.മാധവന്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുകയാണ്. ഒരു വര്‍ഷം മുമ്പ്  ജനസമ്പര്‍ക്ക പരിപാടിയില്‍ ഉമ്മന്‍ ചാണ്ടി മേല്‍പ്പാലം പ്രഖ്യാപിച്ചുവെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. ഉമ്മന്‍ ചാണ്ടി തന്നെ അവതരിപ്പിച്ച ബഡ്ജറ്റില്‍  മേല്‍പ്പാലം വിസ്മരിക്കുകയുംചെയ്തു. പദ്ധതി പ്രാവര്‍ത്തികമാക്കുതിനാവശ്യമായ  കേവലം12സൈന്റ്  സ്ഥലംഏറ്റടുക്കാനാവശ്യമായ നടപടി സ്വീകരിക്കാനോ, കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബഡ്ജറ്റിലും ഒരു രൂപ പോലും നീക്കിവെക്കാനോ യു.ഡി.എഫ്  സര്‍ക്കാര്‍  തയ്യാറായില്ല.വസ്തുതകള്‍  ഇതായിരിക്കെ എല്‍.ഡി.എഫ്.സര്‍ക്കാരിനേയും,എം.എല്‍.എ യേയും ആക്ഷേപിക്കുനുള്ള ഡി.സി.സി  പ്രസിഡണ്ടിന്റെ ശ്രമം ഗുരുവായൂരിലെജനങ്ങള്‍ അവജ്ഞയോടെ തള്ളി കളയുമെന്നും കൃഷ്ദാസ് അറിയിച്ചു.

thahani steels

Comments are closed.