ചാവക്കാട്: ഗുരുനാഥന്‍മാരുടെ മഹത്വം നിലനിര്‍ത്തേണ്ടത് ശിഷ്യന്‍മാരാണെന്നും ശിഷ്യര്‍ ഗുരുത്വം കാത്തുസൂക്ഷിക്കേണ്ടവരാണെന്നും സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു. തിരുവത്ര ഗ്രാമക്കുളം കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രാങ്കണത്തില്‍ നടന്ന സാംസ്‌ക്കാരിക സദസില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാദ്യഗുരു ചെമ്മന്തിട്ട ശങ്കരന്‍നായരുടെ ശിക്ഷണത്തില്‍ തായമ്പക അഭ്യസിച്ച എട്ട് വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും ചടങ്ങില്‍ നടന്നു. പെരുവനം കുട്ടന്‍മാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൌണ്‍സിലര്‍ ലിഷ മത്രംകോട്ട് അധ്യക്ഷയായി. ഗുരുനാഥന്‍ ചെമ്മന്തിട്ട ശങ്കരന്‍നായരെ ചടങ്ങില്‍ ആദരിച്ചു. ഗ്രാമക്കുളം ക്ഷേത്രം തന്ത്രി കിഴക്കേടത്ത് മന വാസുദേവന്‍ നമ്പൂതിരിപ്പാട്, രാജന്‍ ഗുരുവായൂര്‍, സുഭദ്ര ഗണേശന്‍, ശിവജി ഗുരുവായൂര്‍, ജ്യോതിദാസ് കൂടത്തിങ്കല്‍, കാഞ്ഞിപ്പറമ്പില്‍ സുകുമാരന്‍, തേര്‍ളി നാരായണന്‍, മാടമ്പി നാരായണന്‍, താമരത്ത് ബാബു ശാന്തി, കാഞ്ഞിരപ്പറമ്പില്‍ പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.