ചാവക്കാട് : കറന്‍സി ക്ഷാമം മൂലം നേരിടുന്ന ദുരിതങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പെന്‍ഷനേഴ്‌സ് യൂണിയന്‍ ധര്‍ണ നടത്തി. ചാവക്കാട് എസ്.ബി.ഐ.ക്കു മുന്നില്‍ നടന്ന ധര്‍ണ പി.ഐ. സൈമണ്‍ ഉദ്ഘാടനം ചെയ്തു. സി.സി. വിജയന്‍ അധ്യക്ഷനായി.കെ.ടി. ശ്രീനിവാസന്‍, വി. രാജഗോപാല്‍, വി.എ. വാസുദേവന്‍, കെ. വിജയകുമാര്‍, കെ.ആര്‍. ഗോപി എന്നിവര്‍ പ്രസംഗിച്ചു.