Header

ഗുരുവായൂര്‍ ദേവസ്വം നിധി കാക്കുന്ന ഭൂതം – മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ദേവസ്വം മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. നിധി കാക്കുന്ന ഭൂതമാണ് ദേവസ്വമെന്നും ദേവസ്വത്തെ സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണന്നും പരിധി കഴിഞ്ഞാല്‍ ദേവസ്വം കാര്യങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി ഗുരുവായൂരില്‍ പറഞ്ഞു. പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെയും ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റെയും നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുന്നതിനിടയിലാണ് മന്ത്രി ദേവസ്വത്തിനെതിരെ ആഞ്ഞടിച്ചത്. ഗുരുവായൂര്‍ ക്ഷേത്രവികസനത്തിനായി 100 കോടി രൂപയുടെ പദ്ധതിയാണ് പ്രസാദില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചത്. ഇതില്‍ 46.14 കോടിരൂപയുടെ പദ്ധതിക്കാണ് കേന്ദ്രം അനുനമതി നല്‍കിയത്. ഇതില്‍ നഗരസഭയുടെ 16കോടി പദ്ധതി നടപ്പലാക്കാന്‍ ഒരുക്കം തുടങ്ങി. ദേവസ്വത്തിന്റെ കാര്യത്തില്‍ ഒന്നും പറയാന്‍ സാധിക്കില്ല. പ്രസാദ് പദ്ധതി കൃത്യമായി ചെയ്തു തീര്‍ക്കാന്‍ ദേവസ്വത്തിന് കഴിയുമോയെന്ന് കണ്ടറിയണം. ദേവസ്വത്തിന് ഇക്കാര്യത്തില്‍ താത്പര്യമുണ്ടോയെന്ന് സംശമയാണ്. മൂന്നു നാല് തവണ യോഗം വിളിച്ച് ദേവസ്വത്തിന്റെ സംശയങ്ങള്‍ ദൂരികരിച്ച് കൃത്യമായ തീര്‍പ്പു കല്‍പ്പിച്ചതാണ്. എന്നാല്‍ ദേവസ്വത്തിന് വീണ്ടും സംശയമാണ്. ഈ സംശയം തീര്‍ന്നു വരുമ്പോഴേക്കും രണ്ട് വര്‍ഷത്തെ സമയ പരിധി കഴിയും. ഇത് ഏതു വരെ പോകുമെന്നാണ് നോക്കി കാണുന്നത്. ദേവസ്വത്തിന് കഴിയില്ലെങ്കില്‍ പറ്റുന്നവരെ കൊണ്ട് സര്‍ക്കാര്‍ പദ്ധതി പൂര്‍ത്തീകരിക്കും. കേന്ദ്രസംസ്ഥാന പദ്ധതികള്‍ തട്ടികളിക്കുവാന്‍ ആരെയും അനുവദിക്കില്ല. ഭക്തജനങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം ശബരിമല തീര്‍ത്ഥാടനകാലത്തിനു മുന്‍പായി ഭക്തജനങ്ങക്ക് ഈ വര്‍ഷം തന്നെ 18 സ്ഥലങ്ങള്‍ കണ്ടെത്തി ഇടതാവളങ്ങള്‍ പൂര്‍ത്തിയാക്കും. ഗുരുവായൂരില്‍ ഭാര്‍ഗവീ നിലയം പോലെ കിടക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരം എട്ട് നിലകളിലായി എണ്‍പത് മുറികളോടെ സൗകര്യങ്ങളൊരുക്കി നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം അടുത്ത മാസം നടക്കും. ഗുരുവായൂര്‍ ക്ഷേത്രത്തിനകത്ത് ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട സുരക്ഷാക്രമീകരണം ഒരുക്കും. അഞ്ചു കോടി ചിലവിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം അടുത്ത മാസം മുഖ്യമന്ത്രി നിര്‍വ്വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
തീര്‍ഥാടന കേന്ദ്രങ്ങളുടെ വികസനത്തിനുള്ള കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിലുള്‍പ്പെടുത്തി കിഴക്കെനടയിലെ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറുഭാഗത്തായി 11.38 കോടി ചെലവില്‍ നിര്‍മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റേയും പടിഞ്ഞാറെനടയില്‍ 3.48 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ടൂറിസ്റ്റ് അമിനിറ്റി സെന്ററിന്റേയും തറകല്ലിടലാണ് മന്ത്രി നിര്‍വ്വഹിച്ചത്. മുപ്പത് സെന്റ് സ്ഥലത്ത് നാല് നിലകളിലായി നിര്‍മ്മിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. തീര്‍ത്ഥാടകര്‍ക്കായി ഡോര്‍മിറ്ററി രീതിയിലുള്ള വിശ്രമ മുറികള്‍, ക്ലോക്ക് റൂമുകള്‍, എ.ടി.എം കൗണ്ടറുകള്‍, ലഘു ഭക്ഷണശാലകള്‍,ഓഡിയോ വീഡിയോ പ്രദര്‍ശനശാല, വാഹന പാര്‍ക്കിംങ് സൗകര്യങ്ങള്‍ ,നവീന രീതിയിലുള്ള ടോയ്‌ലറ്റുകള്‍ എന്നിവ ഒരുക്കും. ഡ്രൈവര്‍മാര്‍ക്കായി വിശ്രമ മുറികളും,പ്രൈത്യക കരകൗശല ഉല്പന്നങ്ങളുടെ വിപണന കേന്ദ്രവും സജ്ജീകരിക്കുന്നുണ്ട്. പടിഞ്ഞാറെ നടയില്‍ നഗരസഭയുടെ കീഴിലുള്ള 27 സെന്റ് സ്ഥലത്താണ് മൂന്ന് നിലകളിലായി ടൂറിസ്‌റ്‌റ് അമിനിറ്റി സെന്റര്‍ നിര്‍മ്മിക്കുന്നത്. വാഹന പാര്‍ക്കിംങ്, ടോയ്‌ലറ്റ് സംവിധാനങ്ങള്‍, ഡോര്‍മിറ്ററി ഹാള്‍, കോഫി ഷോപ്പ്, എ.ടി.എം കൗണ്ടറുകള്‍ എന്നീ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി പ്രത്യേക നിലകളിലാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. വടകരയിലുള്ള ഊറാലുങ്കല്‍ സൊസൈറ്റിയ്ക്കാണ് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതല. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കെട്ടിടം കൈമാറുമെന്നാണ് അവര്‍ അറിയിച്ചിട്ടുള്ളത്. ഇത് പരമവധി 11 മാസം കൊണ്ട് തന്നെ പൂര്‍ത്തീകരിക്കാനാവുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യാനായതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞു.
നാടന്‍ പാട്ടോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ദേവസ്വം കലാനിലയത്തിലെ ജ്യോതിദാസ് കൂടത്തിങ്കലിന്റെ ഭക്തിസാന്ദ്രമായ അഷ്ടപദി ചടങ്ങിന് മാറ്റേകി. ജന പങ്കാളിത്തം ചടങ്ങ് ശ്രദ്ധേയമാക്കി. കുടുംബശ്രീ പ്രവര്‍ത്തകരും നഗരസഭ ജീവനക്കാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നൂറ്കണക്കിന് പേരാണ് ചടങ്ങില്‍ സംബന്ധിച്ചത്. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുരളി പെരുനെല്ലി എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ പ്രൊഫ. പി.കെ ശാന്തകുമാരി, വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആര്‍.വി അബ്ദുള്‍ മജീദ്, നിര്‍മ്മലകേരളന്‍, എം.രതി. ഷൈലജ ദേവന്‍, ടൂറിസം ജോയിന്റ് ഡയറക്ടര്‍ വി.ജി ശിവന്‍ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ സി.സി ശശിധരന്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം കൃഷ്ണദാസ്, ആര്‍. രവികുമാര്‍, അഡ്വ പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.