ചാവക്കാട്: എടക്കഴിയൂരില്‍ കാനയുടെ സ്ളാബ് നിര്‍മ്മാണത്തിന് ഉണ്ടാക്കിയ പലക തട്ടുകള്‍ സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തതായി പരാതി.
എടക്കഴിയൂര്‍ തെക്കെ മദ്രസ ബീച്ച് റോഡിനു സമാന്തരമായി പുന്നയൂര്‍ പഞ്ചായത്ത് നിര്‍മ്മിച്ച കാനയുടെ സ്ളാബ് വാര്‍ക്കാനിട്ട പലകകളാണ് നശിപ്പിച്ചത്. സ്ളാബ് വാര്‍ക്കാനുള്ള മെറ്റലുകളും വാരി വിതറിയ നിലയിലാണ്. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. സംഭവത്തിനെതിരെ പഞ്ചായത്തംഗം ഹസന്‍ പ്രതിഷേധം അറിയിച്ചു. പഞ്ചായത്ത് അധികൃതര്‍ ചാവക്കാട് പൊലീസില്‍ പരാതി നല്‍കിയതായി അദ്ദേഹം അറിയിച്ചു.