ചാവക്കാട് : ഡ്രാഗൺ കരാട്ടെ ക്ലബ് ഇരുപതാം വാർഷിക ആഘോഷങ്ങൾക് (ഉമോജ –2019) ഉജ്വല പരിസമാപ്തി. കരാട്ടെ, യോഗ അധ്യാപനത്തിൽ ഇരുപത് വർഷം പിന്നിട്ട മന്ദലാംകുന്ന് സ്വദേശി സെൻസായ് മുഹമ്മദ്‌ സ്വാലിഹ് മുഖ്യപരിശീലകനായ അക്കാദമിയുടെ ഇരുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിന്ന  ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ട്  നടന്ന ഉമോജ – 2019  ഗുരുവായൂർ എം എൽ എ കെ വി  അബ്ദുൽ കാദർ ഉദ്‌ഘാടനം ചെയ്തു. കലാ കായിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിച്ച പരിപാടിയിൽ കഴിഞ്ഞ വർഷം ബ്ലാക് ബെൽറ്റ്‌ കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണവും ഇരുപതാം വാർഷികോപഹാരമായി പുറത്തിറക്കുന്ന ഖലൂരിക സുവനീർ പ്രകാശനവും നടന്നു. തുടർന്ന്, വിദ്യാർത്ഥികളുടെ കലാ പ്രകടനവും കരാട്ടെ യോഗ പ്രദർശനവും അരങ്ങേറി. ആയോധന കല അഭ്യസിപ്പിക്കുന്നതിൽ ഇരുപത് വർഷം പിന്നിടുന്ന സെൻസായ് മുഹമ്മദ്‌ സ്വാലിഹിന് ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാർ പൊന്നാട അണിയിച്ചു ആദരിച്ചു. വടക്കേകാട് സബ് ഇൻസ്‌പെക്ടർ അഭിലാഷ്, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് അബൂബക്കർ ഹാജി, പുന്നയൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് ബുഷറ ശംസുദ്ധീൻ, പുന്നയൂർക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഡി ധനീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ ടി എ  ആയിഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മർ മുക്കണ്ടത്ത്, വാർഡ് മെമ്പർ സീനത്ത് അഷ്‌റഫ്‌ എന്നിവർ  സന്നിഹിതരായിരുന്നു.
സെൻസായ് ജയേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സെൻസായ് അംജദ്‌ഖാൻ സ്വാഗതവും സെമ്പായി ഹുസൈൻ നന്ദിയും രേഖപ്പെടുത്തി.