ചാവക്കാട് : കഴിഞ്ഞ ദിവസം ഗുരുവായൂർ ചക്കംകണ്ടം മേഖലയിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്ന സംഭവത്തെ തുടർന്ന് കുട്ടികളിൽ ശാരീരികാസ്വാസ്‌ഥ്യം വിട്ടുമാറുന്നില്ല. വാട്ടർ അതോറിറ്റിയുടെ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി അതുവഴി മലിനജലം കുടിവെള്ളത്തിൽ കലരുകയായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം.
നാലുകുട്ടികളെ രാജ ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരുന്നു. ചർദ്ദിയും വയറുവേദനയും അനുഭവപെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എടപ്പുള്ളി, അങ്ങാടിത്താഴം പ്രദേശങ്ങളിലുള്ള കുട്ടികളാണ് ചികിത്സ തേടിയെത്തിയത്.
വലിയ കത്ത് മേപ്പുറത്ത് സാഹിദ് മകൻ താലിബ് (13), ഹനാൻ (8 ), കാരക്കാട് വീട്ടിൽ റൗഫ് മകൻ ഫിസാൻ, മുസ്ലീം വീട്ടിൽ ഫൈസൽ മകൻ ഫിറോസ് എന്നിവരെയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകി ഇന്നലെ തന്നെ കുട്ടികളെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ ശാരീരികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ച ഫിറോസ് ഫൈസലിനെ ഇന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേഖലയിൽ നിന്നു ഛർദിയുമായെത്തിയ മറ്റൊരു കുട്ടിയെ കൂടെ ട്രിപ്പ് നൽകി തിരിച്ചയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.