Header

ഗുരുവായൂരിൽ ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു-അധികൃതർ തിരിഞ്ഞുനോക്കുന്നില്ല

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആശുപത്രിക്ക് മുൻവശം ജലവിതരണ പൈപ്പ് പൊട്ടി റോഡിൽ കുടിവെള്ളം പാഴായി പോകുന്നു. ആഴ്ചകളായി ഇത്‌ തുടർന്നിട്ടും വാട്ടർ അതോറിറ്റിയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മാലിന്യ കെട്ടിക്കിടക്കുന്ന കാനയോടു ചേർന്നാണ് പൈപ്പിന് ലീക്ക് ഉള്ളത്. ഇതിലൂടെ കുടിവെള്ളത്തിൽ മാലിന്യം കലരാനുള്ള സാധ്യതയും നാട്ടുകാർ ഭയക്കുന്നു. കഴിഞ്ഞ മാസത്തിലാണ് കുടിവെള്ള വിതരണ പൈപ്പിലൂടെ മലിനജലം വരികയും ചക്കംകണ്ടം, പാലയൂർ, അങ്ങാടിത്താഴം മേഖലയിലെ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
വാട്ടർ അതോറിറ്റി ഓഫീസിൽ അസി. എഞ്ചിനീയർക്ക് നേരിൽ കണ്ട്‌ പരാതി നൽകുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയതായും പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.