Header

ലഹരി ഉപയോഗത്തിലും റോഡപകടങ്ങളിലും കേരളം മുന്നില്‍ – ഋഷിരാജ് സിംഗ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂര്‍ : ലഹരിയുപയോഗിക്കുകയും റോഡപകടങ്ങള്‍ നടക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. ഗുരുവായൂര്‍ ലൈഫ് കെയര്‍ മൂവ്‌മെന്റ് സൊസൈറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. റോഡപകടങ്ങളില്‍ ലോകത്തിന്റെ തലസ്ഥാനമായി കേരളം മാറി. 18 വയസിന് താഴെയുള്ളവര്‍ വാഹനമുപയോഗിക്കുന്നതാണ് അപകടം വര്‍ദ്ധിക്കാന്‍ കാരണം. മുപ്പതും ശതമാനം കുട്ടികളും സ്വന്തം വാഹനമുപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇത് മാറ്റിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലഹരിയുപയോഗത്തിനെതിരെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 25000ത്തോളം കേസുകളാണ് എക്‌സൈസ് വകുപ്പ് എടുത്തിട്ടുള്ളത്. ഇതില്‍ 26000ത്തോളം പേരെ അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചിട്ടുണ്ട്. കുട്ടികള്‍ക്കിടയില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗവും വര്‍ദ്ധിച്ചിട്ടുണ്ട്. നാലും അഞ്ചും മണിക്കൂര്‍ ഫേസ്ബുക്കിലും വാട്‌സാപ്പിലും കുട്ടികള്‍ ചിവഴിക്കുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അത് അരമണിക്കൂറാക്കി ചുരുക്കണം. സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം ഭാവി തകര്‍ക്കാന്‍ കാരണമായേക്കും. മാര്‍ക്ക് കൂടുതല്‍ വാങ്ങിക്കാന്‍ നിര്‍ബന്ധിക്കുന്നത് കുട്ടികളെ ലഹരിക്കടിമയാക്കാന്‍ കാരണമാക്കുന്നുണ്ട്. രക്ഷിതാക്കള്‍ കുട്ടികളുമായി അടുത്തിടപഴകുന്നതില്‍ വരുന്ന വീഴ്ചയും അവരെ ലഹരിയിലേക്ക് നയിക്കും. സ്‌കൂള്‍ പാഠ്യ പദ്ധതികള്‍ക്കു പുറമെ പൊതുകാര്യങ്ങള്‍ വായനയിലൂടെ അറിയാന്‍ ശ്രമിച്ചാല്‍ ഇന്നത്തെ അവസ്ഥക്കും മാറ്റം വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജ ഡര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് നൂറുന്നിസ ഹൈദര്‍ അലി അധ്യക്ഷത വഹിച്ചു. ആര്‍.വി.ഹൈദര്‍ അലി, ലീല വാരസ്യര്‍, ജോസ് തരകന്‍, വരുണന്‍ കൊപ്പാര തുടങ്ങിയവര്‍ സംസാരിച്ചു. 35 സ്‌കൂളുകളില്‍ നിന്നായി 800 കുട്ടികള്‍ സെമിനാറില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.