Header

കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റും- മന്ത്രി സി രവീന്ദ്രനാഥ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ഒന്നാം തരം മുതൽ സർവകലാശാല വരെ ഹൈടെക്കാക്കി മൂന്ന് വർഷത്തിനുള്ളിൽ കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.
മണത്തലയിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിൻറെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിശുകേന്ദ്രീകൃത വിദ്യാഭ്യസത്തിലേക്ക് വരുന്നതിൻറെ ഭാഗമായി പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള രീതി ശാസത്രമനുസരിച്ച് കുട്ടികളെ എങ്ങനെ പഠിപ്പിക്കണമെന്നറിയാത്ത മാതാപിതാക്കൾക്കായി ഈ വർഷം മുതൽ പരിശീലം നൽകും. അധ്യാപകർക്കായി എട്ട് ദിവസം നൽകിയ പരിശീലനത്തിൻറെ തുടർച്ചയാണിത്. എട്ട് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസുകൾക്ക് ഈ വർഷം മുതലും ഒന്ന് മുതൽ ഏഴ് വരേയുള്ള ക്ലാസുകൾ അടുത്ത വർഷവും ഹൈട്ടാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്‌ക്കൂള്‍ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം , നഗരരസഭ സംഘടിപ്പിക്കുന്ന മുന്‍ ചെയര്‍മാന്‍ കെ പി വല്‍സലന്റെ പേരിലുള്ള എന്റോവ്‌മെന്റ് വിതരണം, ഈ വര്‍ഷം സേവനത്തില്‍ല്‍നിന്നും വിരമിക്കുന്ന മണത്തല ഗവ.സ്‌ക്കൂള്‍ പ്രധാനഅധ്യാപിക ഒ.കെ സതി, പുത്തന്‍കടപ്പുറം ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ സ്‌ക്കൂള്‍ പ്രധാന അധ്യാപകന്‍ കെ. വിനോദന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ്, പത്താം ക്ലാസ് പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ പോണ്‍സി മരിയ, എസ്.എസ്.എല്‍ സി , പ്ലസ് ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ആദരവും പരിപാടിയിൽ നടന്നു. നഗരസഭാ ചെയർമാൻ എൻ.കെ അക്ബർ, വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.സി ആനന്ദൻ, സ്ഥിരം സമിതി അധ്യക്ഷരായ എം.ബി രാജലക്ഷ്മി, സഫൂറ ബക്കർ, എ.എ മഹേന്ദ്രൻ. കെ.എച്ച് സലാം, നഗരസഭാ കൗൺസിലർ നസീം അബു, പ്രിൻസിപ്പൽ പി.പി മറിയക്കുട്ടി, ഹെഡ്മാസ്റ്റർ കെ.വി. അനില്‍കുമാര്‍, അധ്യാപകന്‍ എ എസ് രാജു പി.ടി.എ പ്രസിഡൻറ് പി.കെ അബ്ദുൽ കലാം, വിവിധ കക്ഷി നേതാക്കളായ എം.ആർ രാധാകൃഷ്ണൻ, ലാസർ പേരകം, കെ.വി സിദ്ധീഖ് ഹാജി, പി.കെ സൈതാലിക്കുട്ടി എന്നിവർ സംസാരിച്ചു

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/06/CKD-NEWS-2-KOCHNNOOR-SCHOOL.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2017/06/CKD-NEWS-3-EDAKAZHIYOORSCHOOL-copy.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.