ഗുരുവായൂർ: ഗുരുവായൂർ ബ്രഹ്മകുളം വി ആർ അപ്പു മാസ്റ്റർ സ്കൂളിൽ 8 വിദ്യാർത്ഥികൾ ആവണക്കിൻ പരിപ്പ് കഴിച്ച് അവശനിലയിലായതിനെ തുടർന്ന്   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥികളായ കണ്ടാണശേരി സുഷീൽ, തൈക്കാട് കാർത്തിക്,  ബ്രഹ്മകുളം അനന്തകൃഷണൻ, കുന്നംകുളം സ്വദേശികളായ അജ്മൽ, അക്ഷയ്, കോട്ടപ്പടി പ്രണവ്, ഇരിങ്ങപ്പുറം നിഖിൽ, ആസാദ് എന്നിവരെയാണ്      ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.     ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോഴാണ് സ്കൂളിലെ ഔഷധത്തോട്ടത്തിൽ നിന്നും ആവണക്കിന്റെ കുരുക്കൾ കുട്ടികൾക്ക് ലഭിച്ചത്. പിന്നിട് ആവണക്കിന്റെ കുരു പൊളിച്ച് പരിപ്പ് കഴിക്കുകയായിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപെട്ട കുട്ടികൾ സ്കൂൾ സമയം കഴിഞ്ഞു സ്കൂളിൽ വിശ്രമിച്ചു വെങ്കിലും വൈകുന്നേരം ആറോടെ കുട്ടികളെ രാജ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് അവിടെ നിന്നും അമല ആശുപത്രിയിലേക്ക്  മാറ്റി.