ഗുരുവായൂർ: ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ഏകാദശി ഫോട്ടോ പ്രദർശനം ലൈബ്രറി ഹാളിൽ തുടങ്ങി. എ.സി.പി പി.എ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ. പ്രസിഡന്റ് ശരത് താമരയൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിൻ നാരായണൻ, കെ.കെ.മധു, പ്രദീപ്, പി.സി. ഷെറി എന്നിവർ സംസാരിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ ആഘോഷങ്ങൾ, ഏകാദശി കാഴ്ച്ചകൾ, തലയെടുപ്പുള്ള ആനച്ചിത്രങ്ങൾ എന്നിവ പ്രദർശനത്തിലുണ്ട്.