ചാവക്കാട് : തിരുവത്ര അത്താണി ഗ്രാമക്കുളം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന വിരണ്ടോടി. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. പകൽ താലം ക്ഷേത്രത്തിൽ പ്രവേശിച്ചത്തിനു ശേഷം കതിന പൊട്ടുന്ന ശബ്ദം കേട്ട് വിരണ്ടതാണെന്നു പാപ്പാൻമാർ പറഞ്ഞു. വിരണ്ട ആന ദേശീയപാത മുറിച്ച് കടന്നു കിഴക്കോട്ടോടി കുഞ്ചേരി പാടത്തു നിലയുറപ്പിച്ചു. പിന്നീട് പാപ്പാന്മാർ എത്തി തളക്കുകയായിരുന്നു. കുന്നംകുളം വിജയകൃഷ്ണൻ എന്ന ആനയാണ് ഓടിയത്. ആന ഓടിയതോടെ ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേർ  ചാടി രക്ഷപ്പെട്ടു. ചാവക്കാട് എ എസ് ഐ അനിൽ മാത്യു വിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ആനയെ പിന്നീട് ലോറിയിൽ കയറ്റി കൊണ്ടു പോയി.