ഖത്തര്‍ : എടക്കഴിയൂർ നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ( എനോറ ഖത്തർ ) ഇഫ്‌താർ സംഘടിപ്പിച്ചു.
ദോഹയിലെ ഗ്രാൻഡ് ഖത്തർ പാലസ് ഹോട്ടലിൽ വെച്ചു നടന്ന ഇഫ്‌താർ സംഗമത്തിൽ അബ്ദുൽ റഷീദ് സഖാഫി റമദാൻ സന്ദേശം നൽകി.
ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് പോകുന്ന എനോറ രക്ഷാധികാരി മുസ്തഫ പുളിങ്കുന്നതിന് ഇഫ്‌താർ സംഗമത്തിൽ വെച്ചു യാത്രയയപ്പ് നൽകുകയും ചെയ്തു.
കെ വി കമറുദ്ധീൻ, കെ ജി ജനാർദനൻ, ആർ വി കമറുദ്ധീൻ എന്നിവർ നേതൃത്വം നൽകി. അലി സി.എം സ്വാഗതവും എൻ. കെ നാഷിദ് നന്ദിയും പറഞ്ഞു.