ചാവക്കാട് : വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം. എസ് എസ് എല്‍ സി ക്ക് 75% മുകളിലും പ്ലസ് ടു വിനു 85% മുകളിലും മാര്‍ക്ക് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ യഥാക്രമം 10000 രൂപയുടെയും, 25000 രൂപയുടെയും സ്കോളര്‍ഷിപ്പ്‌ നല്‍കുന്നുവെന്നും അപേക്ഷാഫോറത്തിനു മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നിവിടങ്ങളില്‍ ബന്ധപ്പെടണമെന്നുമുള്ള വ്യാജ വാര്‍ത്തകളാണ് വാട്സാപ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ ആഭ്യന്തരവകുപ്പ് മന്ത്രിയായ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.