തിരുവത്ര : വീടിനു മുകളിൽ നിന്നും കാൽ വഴുതിവീണ് ഗൃഹനാഥന് പരിക്കേറ്റു. തിരുവത്ര പുത്തൻകടപ്പുറം അജ്മീർ പള്ളിക്ക് സമീപം കാറ്റന്റകത്ത് സിദ്ധി (52)ക്കാണ് പരിക്കേറ്റത്. കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.