ചാവക്കാട്: ഫെബ്രുവരി 29-ന്‌ ചാവക്കാട് ഉമർഖാസി നഗറിൽ നടക്കുന്ന ദേശരക്ഷാ സമ്മേളനം മഹ്ളറത്തുൽ ബദ്‌രിയ്യഃ ജില്ലാ വാർഷികം, മർകസ് സമ്മേളന പ്രചരണം  എന്നിവയുടെ സ്വാഗത സംഘം ഓഫീസ് ഉൽഘാടനം വെന്മേനാട് ഉസ്താദ് അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ അബ്ദുല്ലതീഫ് ഹാജി ഉൽഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി വി മുസ്തഫ സഖാഫി വിഷയാവതരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.പി യു അലി മുഖ്യ പ്രഭാഷണം നടത്തി. സഖാഫി ശൂറ ജില്ലാ സെക്രട്ടറി അബ്ദുല്ലതീഫ് അസ്ഹരി, എസ്.വൈ എസ് ജില്ലാ സെക്രട്ടറി എ എ ജഅഫർ, ഐ പി എഫ് ജില്ലാ ചെയർമാൻ പി.കെ ജഅഫർ, എസ് എം എ സ്റ്റേറ്റ് കൗൺസിലർ കൗക്കാനപ്പെട്ടി അബൂബക്കർ ഹാജി, ജില്ലാ സെക്രട്ടറി സത്താർ പഴുവിൽ പ്രസംഗിച്ചു.
വട്ടേക്കാട് ഹൈദ്രോസ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി, സ്വാഗത സംഘം കൺവീനർ ആർ വി എം ബശീർ മൗലവി സ്വാഗതവും ജോ. കൺവീനർ നവാസ് പാലുവായ് നന്ദിയും പറഞ്ഞു.