Header

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണം – പഞ്ചായത്ത് ഭരണസമിതി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2″ text_line_height_tablet=”2.2″ text_line_height_phone=”2.2″ use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂര്‍ : ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.
തീരമേഖലയിലെ പാവപ്പെട്ട ജനവിഭാഗത്തിന്‍്റെ ആശ്രയ കേന്ദ്രമായ എടക്കഴിയൂര്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള പബ്ളിക് ഹെല്‍ത്ത് നേഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കാന്‍ ആവശ്യപ്പെട്ട് വാര്‍ഡ് പ്രതിനിധി സുമ വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. പുതുതായി സ്റ്റാഫ് നഴ്സ് തസ്തിക സൃഷ്ടിക്കാനും ഇപ്പോള്‍ എന്‍.എച്ച്.എം സ്കീമില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാഫ് നഴ്സിന്‍്റെ പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസമെന്നത് ഏഴാക്കി ഉയര്‍ത്താനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ അംഗമായ സുമ ആവശ്യപ്പെട്ടിരുന്നു. പതിമൂന്നാം വാര്‍ഡ് പ്രതിനിധി സി.പി.എമ്മിലെ ഷെമീം അഷറഫ് പിന്താങ്ങിയ പ്രമേയത്തെ ഭരണ കക്ഷികളായ കോണ്‍ഗ്രസവും മുസ്‌ലിം ലീഗും അംഗീകരിച്ചതോടെയാണ് പ്രമേയം ഐക്യകണ്ഠേന പാസായത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.