Header

മത്‌സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു

കണ്ടാണശേരി: കണ്ടാണശേരി പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതി പ്രകാരം മത്‌സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു. താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്ത് ഓഫിസില്‍ നിന്നും മെമ്പര്‍മാരില്‍ നിന്നും അപേക്ഷാ ഫോറങ്ങള്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ ഈ വര്‍ഷത്തെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അക്വാ കള്‍ച്ചറല്‍ കോഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണം. ഫോണ്‍ 8301001693.

ഗുരുവായൂര്‍: ശുദ്ധജലമത്സ്യകൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക് മത്സ്യകൃഷിക്കുള്ള അപേക്ഷകള്‍ ഗുരുവായൂര്‍ നഗരസഭ ഓഫിസില്‍ നിന്നോ വാര്‍ഡ് കൗണ്‍സിലര്‍മാരില്‍ നിന്നോ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഭൂനികുതി രശീതിയുടെ ഈ വര്‍ഷത്തെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ വേണം. അവസാന തിയതി ജൂണ്‍ അഞ്ച്. ഫോണ്‍: 8301001729

thahani steels

Comments are closed.