പുന്നയൂർ: ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ തൃത്വത്തിൽ നടന്നുവരുന്ന വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ” ക്യാമ്പയിന്റെ ഭാഗമായി എടക്കഴിയൂർ മേഖലാ കമ്മിറ്റി തൃശുർ മെഡിക്കൽ കോളേജിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണത്തിന് പൊതിച്ചോർ നൽകി.
എടക്കഴിയൂർ മേഖലയിലെ വിവിധ വീടുകളിൽ നിന്ന് ശേഖരിച്ച പൊതിച്ചോർ കെ.ഡി പ്രസേനൻ എം.എൽ.എ വിതരണം ചെയ്തു. സി.പി.എം പുന്നയൂർ ലോക്കൽ സെക്രട്ടറി ടി.വി സുരേന്ദ്രൻ,
ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് സെക്രട്ടറി വിവിധ് , എടക്കഴിയൂർ മേഖല പ്രസിഡണ്ട് ശ്രീരാജ് , സെക്രട്ടറി ഫസലുദ്ധീൻ എന്നിവർ നേതൃത്വം നൽകി.