Header

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ സംഘട്ടനം -രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേര്‍ക്ക് പരിക്ക്

എസ് എഫ് ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ഥിനി സോഫിയ ചിറ്റിലപ്പിള്ളി
എസ് എഫ് ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ഥിനി സോഫിയ ചിറ്റിലപ്പിള്ളി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം. രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് പേര്‍ക്ക് പരിക്ക്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള നോമിനേഷന്‍ നല്‍കുന്നതുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്. കെ.എസ്.യു പ്രവര്‍ത്തകരായ വൈശാഖ്, ഷിബു, സോഫിയ ചിറ്റിലപ്പിള്ളി, അഞ്ജലി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ സോഫിയയെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധനയ്ക്കിടെ ആക്ഷേപം ഉന്നയിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. കെ.എസ്.യു പ്രവര്‍ത്തകരുടെ നാമനിര്‍ദേശ പത്രികകളില്‍ തെറ്റുകള്‍ ചൂണ്ടികാട്ടി സൂക്ഷമ പരിശോധനയില്‍ തള്ളിയിരുന്നു. സമാനമായ തെറ്റുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നാമനിര്‍ദേശ പത്രികകളിലും ഉള്ളത് കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു തര്‍ക്കം തുടങ്ങിയത്.
വിദ്യാര്‍ത്ഥിനികളടക്കമുള്ള കെ.എസ്.യു പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതില്‍ ഗുരുവായൂര്‍ ബ്ലോക്ക് കോഗ്രസ്സ് പ്രസിഡന്റ് ആര്‍.രവികുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി. ശ്രീകൃഷ്ണ കോളേജില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്ന ഫാസിസ്റ്റ് സമീപനമാണ് നടക്കുതെുന്നും കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധികൃതര്‍ എസ്.എഫ്.ഐയെ സംരക്ഷിക്കുകയാണെന്നും രവികുമാര്‍ കുറ്റപ്പെടുത്തി.
ശ്രീകൃഷ്ണ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജില്ലയില്‍ കെ.എസ്.യു കരിദിനമായി ആചരിക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ശോഭ സുബിന്‍ പറഞ്ഞു. അക്രമ രാഷ്ട്രീയമാണ് എസ്.എഫ്.ഐ നടത്തുന്നതെന്നും ജനാധിപത്യ സമൂഹത്തിന് യോജിച്ച രീതിയല്ല അതെന്നും ശോഭ സുബിന്‍ കുറ്റപ്പെടുത്തി.

thahani steels

Comments are closed.