Header

വ്യത്യസ്ഥ അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

എടക്കഴിയൂര്‍ : വ്യത്യസ്ഥ അപകടങ്ങളില്‍ നാലുപേര്‍ക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അകലാട് കാട്ടുശ്ശേരി രാജന്‍ മകന്‍ അജീഷിന്(24) പരിക്കേറ്റു.  ഇന്നലെ ഉച്ചയോടെ അകലാട് മൊയ്തീൻപള്ളി ബീച്ച് റോഡിലാണ് അപകടം. നബവി പ്രവർത്തകർ കുന്നംങ്കുളം റോയൽ ആശുപത്രിയിൽ എത്തിച്ചു.  ഉച്ചക്ക് രണ്ടു മണിയോടെ അകലാട് മൂനൈനിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അണ്ടത്തോട് സ്വദേശികളായ വിരുത്തയില്‍ അഷറഫ് (45),  നാലകത്ത് അബ്ദുൽ കാദർ (65), അകലാട് സ്വദേശി മടപ്പൻ ഉസ്മാൻ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവരെ അകലാട് നബവി പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. അജീഷിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും, മറ്റു മൂന്നുപേരെ മുതുവട്ടൂര്‍ രാജാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.