ഗുരുവായൂർ : തെക്കേനടയിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്ക്. രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷകളുമാണ് കൂട്ടിയിടിച്ചത്.

പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർ ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ശരത് (29), മുതുവട്ടൂർ ഓട്ടോപാർക്കിലെ ഡ്രൈവർ വാകയിൽ ജോബി (42), യാത്രക്കാരൻ ഒരുമനയൂർ സ്വദേശി വെള്ളത്തേരി സജീവ്(37) എന്നിവർക്കാണു പരിക്കേറ്റത്.

പഞ്ചാരമുക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ മഹാരാജ ജംഗ്ഷനിൽനിന്ന് ഇന്നർ റിംഗ് റോഡിലേക്കു കടക്കുന്നതിനിടെ മറ്റുവാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.