ചാവക്കാട്: സംസ്ഥാന മത്സ്യ വകുപ്പിന്‍്റെ നേതൃത്വത്തില്‍ ജില്ലാ ഹോമിയോ വകുപ്പിന്‍്റെ സഹകരണത്തടെ മത്സ്യത്തൊഴിലാളികള്‍ക്കായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാംപും മരുന്നു വിതരണവും കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുത്തന്‍കടപ്പുറം ഗവ.റീജിയണല്‍ ഫിഷറീസ് ഹൈ സ്കൂളില്‍ നടന്ന ക്യാംപിന് നഗരസഭാ നഗരസഭാ വൈസ് ചയര്‍പേഴ്സണ്‍ മഞ്ജുഷ സുരേഷ്  അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.എ മഹേന്ദ്രന്‍, കൗണ്‍സിലര്‍ സീനത്ത് കോയ,  മധ്യമേഖല ഫിഷറീസ് ജോ.ഡയറക്ടര്‍  കെ.കെ സതീഷ്കുമാര്‍, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എം.കെ ജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.