വടക്കേകാട് : അകലാട് കാട്ടിലപ്പള്ളി ബീച്ചിൽനിന്ന്‌ കഞ്ചാവുമായി രണ്ടുപേർ വടക്കേക്കാട് പോലിസിന്റെ പി ടിയിൽ. പാലക്കാട് പുതുക്കോട് കുറഞ്ചേരി മനപ്പാടം വീട്ടിൽ നസീർ (34), അകലാട് കാട്ടിലപ്പള്ളി പുതുവീട്ടിൽ നിയാസ് (ചാണ്ടി- 29) എന്നിവരാണ് പിടിയിലായത്. 110 ഗ്രാം കഞ്ചാവ് ഇവരിൽനിന്ന്‌ പിടിച്ചെടുത്തു.
ബീച്ച് പരിസരത്ത് കഞ്ചാവുവിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ പിടിയിലായത്. പാലക്കാട് സ്വദേശി നസീറാണ് കഞ്ചാവ് ഇവിടെ എത്തിച്ചു നൽകുന്നത്. നിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിൽപ്പന നടത്തുന്നതെന്ന് പോലിസ് പറഞ്ഞു.
നിയാസ് കണ്ടശ്ശാംകടവിൽ ആന പാപ്പാനായും ജോലി ചെയ്യുന്നുണ്ട്.
പാലക്കാട് സ്റ്റേഷനിൽ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ് നസീർ.
എസ്‌.ഐ. കെ പ്രദീപ് കുമാർ, എ.എസ്‌.ഐ എം.ജെ ജോഷി, ലോഫിരാജ്, പ്രേമൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.